ബാലരാമപുരം: അമ്മാവന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടരവയസ്സുകാരി ദേവേന്ദുവിന്റെ മാതാവ് ശ്രീതു പ്രതിയായ ജോലി തട്ടിപ്പ് കേസിലും അന്വേഷണം ഇഴയുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. കോട്ടുകാല്‍കോണം സ്വദേശി ശ്രീതുവിനെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണത്തിന് പുരോഗതിയില്ലെന്നാണ് പരാതി. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടിനെ കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസില്‍ നിരവധി പരാതികള്‍ ലഭിച്ചെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്കി ശ്രീതു പലരില്‍ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു. പണം നല്‍കിയവരില്‍നിന്ന് ബാലരാമപുരം പൊലീസ് മൊഴിയെടുത്തിരുന്നെങ്കിലും പണം എവിടെ പോയെന്ന് കണ്ടെത്താനായില്ല. എന്നാല്‍ സുഹൃത്തായ ജ്യോത്സ്യന് പണം നല്കിയ എന്നായിരുന്നു ആദ്യഘട്ടം മുതല്‍ ശ്രീതു പൊലീസിനോട് പറഞ്ഞത്. വീട് െവച്ചുനല്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയതെന്നും പറയപ്പെടുന്നു.
ശ്രീതുവിന്റെ ഉള്‍പ്പെടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചെങ്കിലും അന്വേഷണത്തിന് വലിയ പരോഗതി ഉണ്ടായില്ല. സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ പിടികൂടിയ ശ്രീതു ഇപ്പോള്‍ ജയിലിലാണ്. ദേവസ്വം ബോര്‍ഡിലെ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതത്രേ. ദേവേന്ദു കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുണ്ടോ എന്നതിൽ അന്വേഷണം ഊർജിതമായി നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ബാലരാമപുരം പൊലീസ് ശ്രീതുവിനെയും സഹോദരന് ഹരികുമാറിനെയും നിരവധി തവണ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.