കിളികൊല്ലൂര്‍: ബൈക്ക് മോഷ്ടിച്ച കേസില്‍ നാലുയുവാക്കള്‍ പിടിയില്‍. കുണ്ടറ ഇളമ്പള്ളൂര്‍ പെരുമ്പുഴ ചിറയടി മൂലവാരം ചരുവിള വീട്ടില്‍ ജ്യോതിഷ് (21), പെരുമ്പുഴ പുന്നമുക്ക് തെക്കേവിള ലക്ഷം വീട്ടില്‍ സുധിന്‍ ഭവനത്തില്‍ സുബിന് (21), പെരുമ്പുഴ കോട്ടൂര്‍ അമ്പലത്തിനു സമീപം വാഴവിള വീട്ടില്‍ ആകാശ് (22) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ബൈക്ക് തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി കരിക്കോട് ഷാപ്പ് മുക്കിന് സമീപം റോഡ് സൈഡില്‍ സൂക്ഷിച്ചിരുന്ന ഷാരോണിന്റെ ബൈക്കാണ് നാലംഗസംഘം മോഷ്ടിച്ചത്. ബൈക്ക് മറ്റൊരു ബൈക്കിന്റെ സഹായത്തോടെ തള്ളിക്കൊണ്ടു പോകുകയായിരുന്നു. കൊല്ലം- തിരുമംഗലം ദേശീയപാതയിലെ ഷാപ്പ് മുക്ക് മുതല്‍ ഇളമ്പള്ളൂര്‍ വരെയുള്ള അമ്പതോളം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കെട്ടിവലിച്ചുകൊണ്ടു പോകാന്‍ സഹായിച്ച ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പെരുമ്പുഴയിലെ ഒരു കടയുടെ പിന്നില്‍ ഒളിപ്പിച്ച് സൂക്ഷിച്ച മോഷ്ടിച്ച ബൈക്കും ഇതു കെട്ടിവലിച്ചുകൊണ്ടു പോകാന്‍ സഹായിച്ച ബൈക്കും പൊലീസ് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, സജി, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രന്, സന്തോഷ്കുമാര്‍, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒ മാരായ സാജ്, രതീഷ്, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.