for election page... ഇവി​ടെ പോര് അമ്മാവനും അനന്തരവനും തമ്മിൽ

നെടുമങ്ങാട്: നഗരസഭ ടി.എച്ച്.എസ് വാർഡിലെ നേർക്കുനേർ പോര് അമ്മാവനും അനന്തരവനും തമ്മിൽ. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ആർ. വിജയേന്ദ്രൻ നായരുടെ സഹോദരീപുത്രനാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ എൻ. ബിജു. വിജയേന്ദ്രൻ 2010ൽ തൊട്ടടുത്ത വാർഡിൽനിന്നുള്ള കൗൺസിലറായിരുന്നു. ഡി.വൈ.എഫ്.െഎ പ്രവർത്തകനായ ബിജുവിൻെറ കന്നിയങ്കമാണിത്. വ്യക്​തികൾ തമ്മിലല്ല രണ്ട് ആശയങ്ങൾ തമ്മിലാണ്​ മത്സരമെന്ന്​ ഇരുവരും പറയുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പ്​ പോരാട്ടം തങ്ങളുടെ ബന്ധുത്വത്തെ ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. വാർഡിൻെറ വികസനവും വികസനമില്ലായ്മയും ഉയർത്തി വോട്ട്​ ചോദിക്കുന്ന മുന്നണികൾ സ്​ഥാനാർഥികളെക്കുറിച്ച വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കിയാണ് പ്രചാരണം. r.vijayendran[udf] n.biju[ldf] ഫോേട്ടാ: ആർ. വിജയേന്ദ്രൻ നായർ (യു.ഡി.എഫ്), എൻ. ബൈജു (എൽ.ഡി.എഫ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.