തിരുവനന്തപുരം: മാതൃഭാഷാപഠനം സംസ്കാര പഠനമാണെന്നും മലയാളത്തെ മറക്കരുതെന്നും ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. പ്രഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന് നടത്തിവരുന്ന മലയാളം കോഴ്സ് രണ്ടാം ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന് വൈസ് ചെയര്മാന് അനന്തപുരം രവി അധ്യക്ഷതവഹിച്ചു. ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ, ബി. സനില്‍ കുമാര്‍, ജി.എസ്. മംഗളാംബാൾ എന്നിവർ പങ്കെടുത്തു.
ഡോ. എഴുമറ്റൂർ രാജരാജവർമയുടെ അധ്യക്ഷതയില്‍ ചേർന്ന സാഹിതീസഖ്യം 140ാം സംഗമം പിരപ്പന്‍കോട് അശോകന് ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ശ്രീകണ്ഠന് നായര്‍, കല്ലൂര്‍ ഈശ്വരന് പോറ്റി, രാധാകൃഷ്ണന് തമ്പി, തിരുമല ശിവന്‍കുട്ടി, കെ.പി. അനഘ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.