Posted On
date_range Updated On
date_range ട്രാഫിക് എസ്.െഎ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ചിരുന്നതായി നാട്ടുകാര്‍
തിരുവനന്തപുരം: പട്ടം ട്രാഫിക് എസ്.െഎ അനിൽകുമാർ ഓടിച്ച കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. പട്ടത്ത് ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
സംഭവം അറിഞ്ഞെത്തിയ െപാലീസുകാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ ഉടനെ സംഭവസ്ഥലത്തുനിന്ന് നീക്കി. ഇതിനിടെയാണ് കാര്‍ ഓടിച്ചത് ട്രാഫിക് എസ്.ഐ ആണെന്നറിഞ്ഞത്. എസ്.ഐ മദ്യപിച്ചിരുന്നതായും അലക്ഷ്യമായി പാഞ്ഞുവന്ന കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുെന്നന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.