സിന്ധു
ആറ്റിങ്ങൽ: കടയിൽ മാതാവിന്റെ കൈയിലിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊല്ലം മൺറോതുരുത്ത് പുത്തനാറിന് സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ആറ്റിങ്ങൽ പാലസ് റോഡിലുള്ള മോഡേൺ ബേക്കറിയിലാണ് സംഭവം.
പള്ളിക്കൽ സ്വദേശിനി ഷെഫീനയുടെ കുട്ടിയുടെ പാദസരമാണ് മോഷ്ടിച്ചത്. കടയിലേക്ക് കയറവെ കൂടെ നടന്നുവന്ന പ്രതി പാദസ്വരം ഊരി എടുക്കുകയായിരുന്നു. ആഭരണം നഷ്ടപ്പെട്ടത് അറിഞ്ഞ് കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചു. ബേക്കറിയുടെ രണ്ടാം നിലയിലേക്കുള്ള പടി കയറവെ പ്രതി കവർച്ച നടത്തുന്നത് കണ്ടെത്തി. തുടർന്ന് ബസ് സ്റ്റാൻഡും പരിസരവും പരിശോധിച്ച് സംശയകരമായി കണ്ട സ്ത്രീയെ പരിശോധിച്ചാണ് കൊലുസ് കണ്ടെടുത്ത്. അറസ്റ്റ് രേഖപ്പെടുത്തി. എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ് അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.