പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം: പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിൽ .

കല്ലമ്പലം :പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം കല്ലമ്പലം പൊലീസ് പിടികൂടി. നാവായിക്കുളം വെട്ടിയറ മലച്ചിറ ആലുംകുന്ന് കുളത്തിൻകര വീട്ടിൽ ജല്ലിക്കെട്ട് എന്ന് വിളിക്കുന്ന അഖിൽ(23)നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

2018 ഡിസംബർ 14ന് രാത്രി ഏഴരക്ക് മുത്താന കൊടുവേലിക്കോണത്തുള്ള ക്ലബിൽ സംഘം ചേർന്ന് പെട്രോൾ ബോംബെറിഞ്ഞും വാള് വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ലബിൽ ഉണ്ടായിരുന്നവരെ വധിക്കാൻ ശ്രമിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തത ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കടമ്പാട്ടുകോണത്തുവച്ച്  പൊലീസിനെ ആക്രമിച്ച കേസിലും ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയ കേസിലും അഖിൽ പ്രതിയാണ് .

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്പറേഷൻ കാവലിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ വർക്കല ഡി.വൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കല്ലമ്പലം  പൊലീസ് ഇൻസ്പെക്ടർ. ഫറോസ്. ഐ, സബ് ഇൻസ്പെക്ടർ.ശ്രീലാൽ ചന്ദ്രശേഖരൻ, എ.എസ്.ഐ നജീബ് ,എസ്.സി.പി.ഒ മാരായ ഹരിമോൻ, അജിത്ത്, സി.പി.ഒ മാരായ വിനോദ്, ശ്രീജിത്ത്, ചന്തു, ജാസിം, അംജി ത്ത് എന്നിവർ ചേർന്നാണ് കടമ്പാട്ട്കോണത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Tags:    
News Summary - Attempted murder by petrol bomb: Defendant arrested after three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.