നേമം: സംഭവബഹുലമായ ക്രിമിനൽ പശ്ചാത്തലമാണ് കൊല ചെയ്യപ്പെട്ട അനീഷിനുള്ളത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് മൂന്നു തവണയാണ് ഇയാൾക്കെതിരെ ഗുണ്ടാനിയമം പ്രയോഗിച്ചത്. ഏറ്റവുമൊടുവിൽ ജയിൽവാസം അനുഭവിച്ചത് 2020ലാണ്. കാലാവധി കഴിഞ്ഞ് 2021 ജൂലൈ 17നാണ് അനീഷ് പുറത്തിറങ്ങിയത്.
തുടർന്നും ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടുവരികയായിരുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 28 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. മാരായമുട്ടം കൊലക്കേസ് ഇയാളെ കൂടുതൽ കുപ്രസിദ്ധനാക്കി. മാരായമുട്ടം സ്വദേശി ജോസിനെ വെട്ടിപ്പരിക്കേൽപിച്ചതുമായി ബന്ധപ്പെട്ട് ഇയാൾ രണ്ടാം പ്രതിയാണ്. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ശനിയാഴ്ച രാത്രി 7.30ന് ഇയാൾ യുവതിയുടെ മാല കവരുന്നതിന് ശ്രമം നടത്തി.
കുളങ്ങരക്കോണം സ്വദേശി സജിയുടെ ഭാര്യ ബിന്ദുവിെൻറ വീട്ടിൽ അതിക്രമിച്ചുകയറിയ അനീഷ് ഇവരെ ഭീഷണിപ്പെടുത്തി ആക്രമിച്ച ശേഷം രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച് കടക്കുകയായിരുന്നു. പ്രതി അനീഷാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമായി നടന്നു വരുന്നതിനിടെയാണ് ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ വെട്ടേറ്റുമരിച്ച നിലയിൽ അനീഷിനെ കണ്ടെത്തുന്നത്. മോഷണം നടത്തിക്കഴിഞ്ഞാൽ രാത്രിയിൽ മിക്കപ്പോഴും അനീഷ് ഈ ഹോളോബ്രിക്സ് കമ്പനിക്കുള്ളിലാണ് കഴിയുന്നത്.
ഏറെ നാളായി കമ്പനി അടച്ചിട്ടിരിക്കുകയാണ്. മോഷണം, കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കാൻ ഉന്നത പൊലീസ് അധികാരികൾ തീരുമാനിച്ചത്. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതു കൂടാതെ കൊലപാതകവും കൊലപാതക ശ്രമവും മൂലമുണ്ടായ കുടിപ്പകയാണ് അനീഷിെൻറ കൊലയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.