Posted On
date_range Updated On
date_range ട്രെയിനിൽ കടത്താൻ ശ്രമിച്ച അംബർഗ്രീസ് പിടികൂടി; ആറുപേർ അറസ്റ്റിൽ
നാഗർകോവിൽ: ട്രെയിനിൽ കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ മൂല്യമുള്ള അംബർ ഗ്രീസ് വനം വകുപ്പ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. അഴകിയപാണ്ഡിപുരം സ്വദേശി ദിനകരൻ ലാസറിനെയാണ് കോട്ടാർ റെയിൽവേ സ്റ്റേഷനിൽ മുംബൈയിലേക്കുള്ള ട്രെയിനിന്‍റെ എ.സി കോച്ചിൽനിന്നും പിടികൂടിയത്.
പെരുവിള സ്വദേശി അരുൾ, കീഴ പെരുവിള മഹേഷ്, പാർവതിപുരം ദിലീപ് കുമാർ, ആശാരി പള്ളം സതീഷ്, തമ്മത്തുകോണം ശുഭതങ്കരാജ് എന്നീ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. വനം വകുപ്പിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ജില്ല ഫോറസ്റ്റ് ഓഫിസർ ഇളയരാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.