aa

തലസ്ഥാനത്ത്​ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണം -മേയർ തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന്​ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന കാര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പാലിക്കണമെന്ന്​ മേയർ കെ. ശ്രീകുമാർ. ജില്ലയിലും നഗരത്തിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാളയം മാർക്കറ്റിൽ സന്ദർശനം നടത്തവെയാണ് മേയറുടെ മുന്നറിയിപ്പ്. ആളുകൾ കൂടുതലായി വന്നുപോകുന്ന കടകളിലും മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നഗരസഭയുടെ പ്രത്യേക ഹെൽത്ത് സ്ക്വാഡുകൾ പരിശോധന നടത്തും. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദുചെയ്യേണ്ടിവരുമെന്നും മേയർ അറിയിച്ചു. രോഗികളും ക്വാറ​ൻറീനിൽ കഴിയുന്നവരുമായ ആളുകളുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനായി രൂപവത്​കരിച്ചിട്ടുള്ള വാർഡ് തല സമിതികൾ വിളിച്ചുചേർത്ത്, നിരീക്ഷണത്തിനായി പ്രവർത്തിക്കുന്ന വളൻറിയർമാർ, ആശാവർക്കാർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗിച്ച് നിരീക്ഷണ, ബോധവത്​കരണ പ്രവർത്തനങ്ങൾ നഗരസഭ കൂടുതൽ ശക്തിപ്പെടുത്തും. കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീം അണുനശീകരണം നടത്തിവരുന്നുണ്ടെന്നും മേയർ പറഞ്ഞു. photo file name: LEK_1261.JPG LEK_1292.JPG LEK_1265.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.