'65 കഴിഞ്ഞവർക്കും ആരാധനാലയ അനുമതി വേണം'

കൊല്ലം: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിച്ചപ്പോള്‍ 65 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കിയത് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ജമാഅത്ത് ഫെഡറേഷന്‍. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും ഭരണകര്‍ത്താക്കളായ പ്രസിഡൻറ്​, സെക്രട്ടറി എന്നിവരില്‍ കൂടുതലും 65ന് മുകളിലുള്ളവരാണ്. അവരുടെ സാന്നിധ്യം കൂടാതെ സർക്കാർ നിർദേശങ്ങള്‍ ക്രമീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായതിനാല്‍ ഇൗ നിയന്ത്രണം ഒഴിവാക്കണമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.