640 പേര്‍ക്കെതിരെ കേസ്​; 92,050 രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: സുരക്ഷാനിർ​േദശങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനായി സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ തിങ്കളാഴ്ച 640 പേർക്കെതിരെ നടപടി സ്വീകരിച്ചു; 92050 രൂപ പിഴ ഈടക്കിയതായും സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്ത 479 പേര്‍ക്കെതിരെയും സാമൂഹികഅകലം പാലിക്കാത്ത 110 പേര്‍ക്കെതിരെയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത 38 കടകള്‍ക്കെതിരെയും 13 വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. തലസ്ഥാനത്ത് ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 54 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തു. സ്പെഷൽ ഡ്രൈവ് നഗരത്തിലെ കോവിഡ് രോഗവ്യാപനത്തി​ൻെറ തീവ്രത കണക്കിലെടുത്ത് സിറ്റി പൊലീസ് നടത്തി വരുന്ന മാസ് ഡ്രൈവ് (മാസ്ക് ആൻഡ്​​ സോഷ്യൽ ഡിസ്​റ്റൻസിങ് ഡ്രൈവ്) തിങ്കളാഴ്ചയും തുടർന്നു. പൊലീസ് സ്​റ്റേഷനുകളിൽ നിന്നുള്ള പ്രത്യേക ബൈക്ക് പട്രോൾ ടീമുകളും മാസ് ഡ്രൈവിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.