350 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 441

തിരുവനന്തപുരം: ജില്ലയിൽ ബുധനാഴ്ച 350 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 441 പേര്‍ രോഗമുക്തരായി. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സൻറ്​ രാജ് (63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍ (65), വര്‍ക്കല സ്വദേശിനി ഇന്ദിര (65) എന്നിവരുടെ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. നിലവില്‍ 4,520 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച കോവിഡ്​ സ്ഥിരീകരിച്ചവരില്‍ 265 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1,605 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,456 പേര്‍ വീടുകളിലും 133 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. ബുധനാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,631 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.