തിരുവനന്തപുരം: ജില്ലയിൽ ബുധനാഴ്ച 350 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 441 പേര്‍ രോഗമുക്തരായി. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സൻറ് രാജ് (63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍ (65), വര്‍ക്കല സ്വദേശിനി ഇന്ദിര (65) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ 4,520 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ 1,605 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,456 പേര്‍ വീടുകളിലും 133 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. ബുധനാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,631 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:00 AM GMT Updated On
date_range 2020-11-25T05:30:19+05:30350 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 441
text_fieldsNext Story