കന്യാകുമാരി എം.പിക്ക്​ കോവിഡ്; ജില്ലയിൽ മരണം 91 ആയി

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് പാർട്ടിക്കാർക്കൊപ്പം ജില്ലയിൽ സഹായങ്ങൾ വിതരണം ചെയ്ത കന്യാകുമാരി ലോക്സഭാംഗം എച്ച്. വസന്തകുമാറിനും ഭാര്യ തമിഴ്ശെൽവിക്കും കോവിഡ് സ്​ഥിരീകരിച്ചു. രണ്ട് പേരെയും ചെന്നൈയിൽ സ്വകാര്യ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ചെന്നൈക്ക്​ പോയത്. കന്യാകുമാരി ജില്ലയിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 91 ആയി. മരിച്ചവരിൽ 22 ശതമാനം പേർ മറ്റ്​ രോഗ ബാധിതരാണ്. ഇക്കാരണത്താൽ മറ്റ്​ രോഗമുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് കലക്ടർ പ്രശാന്ത് എം. വഡ്നേരെ അഭ്യർഥിച്ചു. ജില്ലയിൽ 192 പേർക്ക് ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചപ്പോൾ 200 പേർക്ക് രോഗം ഭേദമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.