തദ്ദേശ പ്രതിനിധികളിൽ 859 സാക്ഷരത പഠിതാക്കളും പ്രേരക്​മാരും

തിരുവനന്തപുരം: നാടിനെ നയിക്കാൻ തെരഞ്ഞെടുത്തവരിൽ 859 പേർ സാക്ഷരത പഠിതാക്കളും പ്രേരക്​മാരും. ഇവരിൽ 46 തദ്ദേശ സ്ഥാപനങ്ങളുടെ അമരക്കാരുമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ സാക്ഷരത മിഷ​ൻെറ വിവിധ തുല്യത ക്ലാസുകളിലെ പഠിതാക്കളായ 763 പേരാണ് വിജയിച്ചു കയറിയത്. ഇവരെ കൂടാതെ, 49 േപ്രരക്മാരും വിവിധ സാക്ഷരത- തുല്യത പദ്ധതികളുടെ ഇൻസ്​ട്രക്ടർമാരുമായ 47 പേരും വിജയിച്ചു. വിജയിച്ചവരിൽ 46 പേരെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാരായും 35 പേരെ വൈസ്​ പ്രസിഡൻറുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. സാക്ഷരത മിഷ​ൻെറ വിവിധ തുല്യത ക്ലാസുകളിലെ പഠിതാക്കളിൽ കൂടുതൽ പേർ വിജയിച്ചത് മലപ്പുറത്താണ്​. 205 പേർ. ഇവിടെ മൂന്ന് േപ്രരക്മാരും മൂന്ന് ഇൻസ്​ട്രക്ടർമാരും ഉൾപ്പെടെ മൊത്തം 211 പേർ ജനപ്രതിനിധികളായി. പാലക്കാട് 98, കോഴിക്കോട് 76 എന്നിങ്ങനെയാണ് കൂടുതലായി വിജയിച്ച ജില്ലകളിലുള്ളവരുടെ എണ്ണം. തിരുവനന്തപുരം 37, കൊല്ലം 35, ആലപ്പുഴ 24, പത്തനംതിട്ട 21, കോട്ടയം 38, എറണാകുളം 45, തൃശൂർ 59, ഇടുക്കി 26, കണ്ണൂർ 69, വയനാട് 61, കാസർകോട്​ 59 എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട സാക്ഷരത പഠിതാക്കളും പ്രേരക്​മാരായവരുടെയും എണ്ണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.