രണ്ടാംദിനവും 8000 കടന്ന്​ കോവിഡ്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തുടർച്ചയായ രണ്ടാംദിവസവും 8000 കടന്ന്​ കോവിഡ്​ ബാധിതർ. വ്യാഴാഴ്​ച 8135 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ മൂലമുള്ള 29 മരണവും​ സ്​ഥിരീകരിച്ചു. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2828 പേർ രോഗമുക്തരായി. കൂടുതൽ രോഗബാധിതർ കോഴിക്കോടാണ്​ -1072. മലപ്പുറം -968, എറണാകുളം -934, തിരുവനന്തപുരം -856, ആലപ്പുഴ -804, കൊല്ലം -633, തൃശൂര്‍ -613, പാലക്കാട് -513, കാസർകോട്​ -471, കണ്ണൂര്‍ -435, കോട്ടയം -340, പത്തനംതിട്ട -223, വയനാട് -143, ഇടുക്കി -130 എന്നിങ്ങനെയാണ് മറ്റ്​ ജില്ലകളിലെ രോഗബാധ. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധക്കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശ്ശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82), കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന്‍ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന്‍ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന്‍ (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്‌കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന്‍ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന്‍ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്​ദുൽ റഹ്​മാന്‍ (55), തൃശൂര്‍ സ്വദേശി ബലരാമന്‍ (53), ചേര്‍പ്പ് സ്വദേശി ഭാസ്‌കരന്‍ (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസർകോട്​ ചേങ്ങള സ്വദേശി ബി.കെ. ഖാലിദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരന്‍ (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 771 ആയി. സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 2,03,391 ആയി. ഇതിൽ 72,339 പേർ ചികിത്സയിലുണ്ട്​. 1,31,052 പേർ രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.