പുറ്റിങ്ങൽ വെടിക്കെട്ടപകടം: 59 പ്രതികൾ; ഉദ്യോഗസ്ഥരെ ഒഴിവാക്കി

കൊല്ലം: 110 പേർ മരിച്ച പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കി‍ ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ആലപ്പുഴ എസ്.പിയുമായ പി.എസ്. സാബു വെള്ളിയാഴ്ച രാവിലെ പരവൂർ കോടതിയിലാണ്​ കുറ്റപത്രം സമർപ്പിച്ചത്. ഉത്സവ കമ്മിറ്റി സംഘാടകരും വെടിക്കെട്ട് മത്സരത്തിൽ പങ്കെടുത്തവരുമായ 59 പേരെയാണ് പ്രതികളാക്കിയത്. ഇതിൽ ഏഴുപേർ അപകടത്തിൽ മരിച്ചു. ഉദ്യോഗസ്ഥരെ പ്രധാന സാക്ഷികളാക്കി. ഉദ്യോഗസ്ഥരുടെ വീഴ്ച, അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കൽ, ഉദ്യോഗസ്ഥരെ സ്വാധീനിക്കൽ എന്നിവയിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഉദ്യോഗസ്ഥരെ പ്രതികളാക്കിയാക്കിയാൽ കേസ് ദുർബല​െപ്പടുമെന്ന നിയ​േമാപദേശത്തി​ൻെറ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന്​ ക്രൈംബ്രാഞ്ച്​ വൃത്തങ്ങൾ പറയുന്നു. അതേസമയം കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി​യെന്ന്​ അപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്​റ്റിസ് ഗോപിനാഥൻ കമീഷൻ കണ്ടെത്തിയിരുന്നു. ഇക്കാര്യം കുറ്റപത്രത്തിലില്ല. വെടികെട്ടിന് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടായിരുന്നു. ഇതേച്ചൊല്ലി റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ തർക്കം അന്വേഷണത്തെയും ബാധിച്ചിരുന്നു. കൊലപാതകം, സ്ഫോടക വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗം. ഗൂഢാലോചന, ഉത്തരവ് ലംഘിച്ചുള്ള സ്ഫോടകവസ്തു ഉപയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 533 പേജുള്ള കുറ്റപത്രത്തിൽ 1417 സാക്ഷികളും 1611 രേഖകളുമുണ്ട്. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിക്കുകയായിരുന്നു. 2016 ഏപ്രിൽ 10നാണ് പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടികെട്ടപകടം നടന്നത്. 110 പേർ മരിക്കുകയും 656 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ജില്ല ഭരണകൂടത്തിെ​ൻെറ അനുമതിയില്ലാതെയായിരുന്നു വെടികെട്ട് മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.