കാട്ടാക്കടയിൽ 42 പേർക്ക് കോവിഡ്

കാട്ടാക്കട: കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട് പഞ്ചയത്തുകളിലായി നടന്ന പരിശോധനയിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂവച്ചലിൽ 21, കാട്ടാക്കടയിൽ 20, കള്ളിക്കാട് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീരണകാവ് ആശുപത്രിയിൽ 100 പേരുടെ പരിശാധനയിലാണ് 21 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പട്ടകുളത്ത് നാല്​, ആനാകോട്, ഉണ്ടപ്പാറ, ചായ്ക്കുളം, ഇലയ്‌ക്കോട്, ആലമുക്ക്, മാർക്കറ്റ്, പൊന്നെടുത്തകുഴി എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതം, പുളിങ്കോട്, കാപ്പിക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീണ്ടും രോഗികളുടെ എണ്ണം കൂടുകയാണ്. നിലവിൽ എല്ലാ പ്രദേശത്തും രോഗികളുള്ള സ്ഥിതിയാണ്. ഇപ്പോൾ 89 പേരാണ് പൂവച്ചല്‍ പഞ്ചായത്തിൽ കോവിഡ് ചികിത്സയിലുള്ളത്. മുണ്ടുകോണം, ആലമുക്ക്, ചായ്ക്കുളം, ഉണ്ടപ്പാറ വാർഡുകൾ കണ്ടെയ്‌ൻമൻെറ്​ സോണാണ്‌. കാട്ടാക്കട പഞ്ചായത്തിൽ 96 പേരുടെ പരിശോധനയാണ് ആമച്ചൽ ആശുപത്രിയില്‍ ശനിയാഴ്​ച നടന്നത്. ഇതിൽ അമ്പലത്തിൻകാല വാർഡിൽ നാല് പേർക്കും ചെട്ടിക്കോണം, കട്ടയ്ക്കോട്, ചന്ദ്രമംഗലം എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും, കാനക്കോട്, കാട്ടാക്കട എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും ആമച്ചൽ, തൂങ്ങാംപാറ, കിള്ളി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടാക്കട പഞ്ചായത്തിലും രോഗികളുടെ എണ്ണത്തിൽ വർധനയാണുള്ളത്. പഞ്ചായത്തിലെ ചന്ദ്രമംഗലം, ആമച്ചൽ, പൊന്നറ വാർഡുകൾ കണ്ടെയ്‌ൻമൻെറ്​ സോണാണ്. നിലവിൽ എല്ലാ പ്രദേശങ്ങളിലും രോഗികൾ ചികിത്സയിലുണ്ട്. കള്ളിക്കാട് പഞ്ചായത്തിൽ നെയ്യാർഡാം ആശുപത്രിയിൽ 18 പേരെ കോവിഡ് പരിശോധന നടത്തിയതിൽ നിരപ്പുക്കാല വാർഡിൽ ഒരാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ രോഗവ്യാപനം കുറയുന്നുണ്ട്. എല്ലാ ദിവസവും പരിശോധന നടക്കുന്ന പഞ്ചായത്താണ് കള്ളിക്കാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.