കാരുണ്യപദ്ധതി 31ന്​ അവസാനിക്കില്ല ^ധനമ​ന്ത്രി

കാരുണ്യപദ്ധതി 31ന്​ അവസാനിക്കില്ല -ധനമ​ന്ത്രി തിരുവനന്തപുരം: കാരുണ്യ പദ്ധതി ഈ മാസം 31ന് അവസാനിക്കില്ലെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. പദ്ധതി ആരോഗ്യവകുപ്പിലേക്ക് മാറ്റിയെന്നേയുള്ളൂ. പദ്ധതി പ്രകാരം നിലവില്‍ കിട്ടുന്ന സഹായങ്ങളെല്ലാം തുടരും. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് 2013ല്‍ ഇറക്കേണ്ടിയിരുന്ന ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്തത്. പെൻഷൻ തുക ട്രഷറിയിലേക്കല്ല പി.എഫ്​.ആർ.ഡി.എ അംഗീകരിച്ച നി​ധികളിലാണ്​ നിക്ഷേപിക്കുന്നത്. 2013ൽ പദ്ധതി ആരംഭിച്ചപ്പോൾതന്നെ ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ഇറക്കേണ്ടിയിരുന്നു. ​ഇതില്ലാത്തത്​ കോടതി വ്യവഹാരങ്ങൾക്കടക്കം ഇടയാക്കിയതിനാലാണ്​ ഇപ്പോൾ വിജ്ഞാപനമിറക്കിയത്​. സംസ്ഥാന സർക്കാർ പങ്കാളിത്ത പെൻഷൻ സ്​റ്റേ ചെയ്​തിട്ടില്ല. റിവ്യൂ ചെയ്യുമെന്നാണ്​ പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്​. വിദഗ്ധസമിതി റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തിലാകും പങ്കാളിത്തപെന്‍ഷന്‍ പുനഃപരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പൊലീസ് അന്വേഷണത്തിന് പുറമെ എന്ത് സാധ്യമാകുമെന്ന് ഓണം കഴിഞ്ഞ് നികുതി വകുപ്പ് പരിശോധിക്കും. ചിട്ടി നടത്തിപ്പില്‍ പോരായ്മകളുണ്ടായിട്ടുണ്ടോയെന്ന്​ പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.