Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTകാരുണ്യപദ്ധതി 31ന് അവസാനിക്കില്ല ^ധനമന്ത്രി
text_fieldsbookmark_border
കാരുണ്യപദ്ധതി 31ന് അവസാനിക്കില്ല -ധനമന്ത്രി തിരുവനന്തപുരം: കാരുണ്യ പദ്ധതി ഈ മാസം 31ന് അവസാനിക്കില്ലെന്ന് ധനമന്ത്രി തോമസ് െഎസക്. പദ്ധതി ആരോഗ്യവകുപ്പിലേക്ക് മാറ്റിയെന്നേയുള്ളൂ. പദ്ധതി പ്രകാരം നിലവില്‍ കിട്ടുന്ന സഹായങ്ങളെല്ലാം തുടരും. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് 2013ല്‍ ഇറക്കേണ്ടിയിരുന്ന ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്തത്. പെൻഷൻ തുക ട്രഷറിയിലേക്കല്ല പി.എഫ്.ആർ.ഡി.എ അംഗീകരിച്ച നിധികളിലാണ് നിക്ഷേപിക്കുന്നത്. 2013ൽ പദ്ധതി ആരംഭിച്ചപ്പോൾതന്നെ ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ഇറക്കേണ്ടിയിരുന്നു. ഇതില്ലാത്തത് കോടതി വ്യവഹാരങ്ങൾക്കടക്കം ഇടയാക്കിയതിനാലാണ് ഇപ്പോൾ വിജ്ഞാപനമിറക്കിയത്. സംസ്ഥാന സർക്കാർ പങ്കാളിത്ത പെൻഷൻ സ്റ്റേ ചെയ്തിട്ടില്ല. റിവ്യൂ ചെയ്യുമെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിലാകും പങ്കാളിത്തപെന്‍ഷന്‍ പുനഃപരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പൊലീസ് അന്വേഷണത്തിന് പുറമെ എന്ത് സാധ്യമാകുമെന്ന് ഓണം കഴിഞ്ഞ് നികുതി വകുപ്പ് പരിശോധിക്കും. ചിട്ടി നടത്തിപ്പില്‍ പോരായ്മകളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story