വിലക്കുലംഘനം: 24പേര്‍ക്കെതിരെ കേസ് 19,000- രൂപ പിഴ ഈടാക്കി.

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് -19 സുരക്ഷാ നിരീക്ഷണത്തി​ൻെറ ഭാഗമായി സിറ്റി പൊലീസ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ വിലക്കുലംഘനം നടത്തിയ 24 പേർക്കെതിരെ കേസെടുത്തതായി കമീഷണര്‍ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്ത 85 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 10 പേരിൽ നിന്നുമായി 19,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ നാലു​ വാഹനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. കോവിഡ് സമ്പർക്കവ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ ക​െണ്ടയ്​ൻമൻെറ്​ സോണുകളില്‍ അതിർത്തി അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിലക്കു ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.