Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTവിലക്കുലംഘനം: 24പേര്‍ക്കെതിരെ കേസ് 19,000- രൂപ പിഴ ഈടാക്കി.
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് -19 സുരക്ഷാ നിരീക്ഷണത്തിൻെറ ഭാഗമായി സിറ്റി പൊലീസ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ വിലക്കുലംഘനം നടത്തിയ 24 പേർക്കെതിരെ കേസെടുത്തതായി കമീഷണര്‍ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്ത 85 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 10 പേരിൽ നിന്നുമായി 19,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ നാലു വാഹനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. കോവിഡ് സമ്പർക്കവ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കെണ്ടയ്ൻമൻെറ് സോണുകളില്‍ അതിർത്തി അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിലക്കു ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story