കാട്ടാക്കട മേഖലയിൽ 24 പേർക്ക് കോവിഡ്

കാട്ടാക്കട: നെയ്യാർഡാം ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന 75 പേരുടെ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്ലാവെട്ടി വാർഡിൽ ആറുപേർക്കും നെയ്യാർഡാം, പെരിഞ്ഞംകടവ് പ്രദേശത്ത് അഞ്ചുപേർക്ക് വീതവും, തേവൻകോട് നാലുപേർക്കും മൈലക്കര മൂന്നും കള്ളിക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റിച്ചൽ പഞ്ചായത്തിൽ കോട്ടൂർ ആമല ആദിവാസി ഊരിൽ 12 പേരുടെ പരിശോധയിൽ എല്ലാവരും നെഗറ്റിവ് ആയി. എല്ലാ വ്യാഴാഴ്ചയും ആദിവാസി ഊരുകളിൽ പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തി​ൻെറ നേതൃത്വത്തിൽ പരിശോധന നടക്കുന്നു. പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് ആശുപത്രിയിൽ വെള്ളിയാഴ്ച 50 പേരുടെ പരിശോധന നടക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.