മര്യനാട്ട്​ തിങ്കളാഴ്​ച 24 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ മര്യനാട്ട്​ പുരോഗമിക്കുന്ന കോവിഡ് പരിശോധനയിൽ തിങ്കളാഴ്​ച 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. മര്യനാട് കമ്യൂണിറ്റി സൻെററിൽ 85 പേരുടെ പരിശോധയാണ് നടന്നത്. പെരുമാതുറയിൽ നടന്ന 48 പേരുടെ കോവിഡ് പരിശോധനയിൽ മുഴുവൻ പേർക്കും രോഗമി​െല്ലന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെരുമാതുറയിൽ നടന്ന പരിശോധനയിൽ ആകെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഠിനംകുളത്ത് 74 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇ​േതാടെ ഈ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 120 ആയി. ക​െണ്ടയ്​ൻമൻെറ് സോണിന് പുറമെ പ്രത്യേക സോണായി മാറിയ ഈ പ്രദേശം കടുത്ത ജാഗ്രതയിലാണ്. കഠിനംകുളം പൊലീസി​ൻെറ ശക്തമായ നിയന്ത്രണത്തിലാണ് ഈ തീരദേശ ഗ്രാമങ്ങൾ. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്​ച പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.