മാരായമുട്ടത്ത് 200 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

വെള്ളറട: മാരായമുട്ടത്ത് 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിൽപനക്കായി കൊണ്ടുവന്ന വ്യാജമദ്യമാണ് മാരായമുട്ടം പൊലീസ് പിടികൂടിയത്. മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. പ്രസാദിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മൃദുല്‍കുമാറും സംഘവും ചേര്‍ന്നാണ് വ്യജമദ്യം പിടികൂടിയത്. കെ.എല്‍ 19 എച്ച് 2137 മിനി ഗുഡ്‌സിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. മാരായമുട്ടം പാലിയോട് ജങ്​ഷനില്‍ മദ്യവുമായി എത്തിയപ്പോഴാണ്​ വാഹനം​ പിടികൂടിയത്. ഷാജി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ വാഹനം. വാഹനം പിടികൂടിയതും പ്രതി വാഹനം ഉപേക്ഷിച്ച്​ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മദ്യവും വാഹനവും കസ്​റ്റഡിയിലെടുത്തു. എത്രയുംപെട്ടന്ന് പ്രതിയെ പിടികൂടുമെന്ന് മാരായമുട്ടം സി.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.