നഴ്‌സിങ്​ സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കണം- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നഴ്‌സിങ്​ ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിൻെറ പതിനൊന്നുമടങ്ങ് അപേക്ഷകള്‍ വന്ന സാഹചര്യത്തില്‍ 20 ശതമാനം സീറ്റ് കൂട്ടണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി. നഴ്സിങ്​ ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ കുട്ടികളാണ് അപേക്ഷിച്ചിട്ടുള്ളത്. എന്നാല്‍ 6,265 സീറ്റുകള്‍ മാത്രമേയുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ നല്ലൊരു ശതമാനം കുട്ടികള്‍ കേരളത്തിന്​ പുറത്തുപോയി പഠിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ കോവിഡ്മൂലം ഇത്​ ​​​പ്രയാസകരമാവും. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിങ്​ കോഴ്സുകള്‍ക്ക് 20 ശതമാനം സീറ്റ് കൂട്ടിയ മാതൃകയില്‍ നഴ്സിങ്​ സീറ്റുകളും വർധിപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.