കുറ്റിച്ചല്‍ പഞ്ചായത്തില്‍ ഇന്നലെ 20 പേർക്ക് കോവിഡ്

കാട്ടാക്കട: കുറ്റിച്ചല്‍ പഞ്ചായത്തില്‍ മാത്രം ചൊവ്വാഴ്​ച 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറ്റിച്ചൽ, പൂവച്ചൽ, കാട്ടാക്കട, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലായി നടന്ന സ്രവപരിശോധനകളിൽ 29 പേർക്ക് കോവിഡ് പോസിറ്റീവ്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ മാത്രം ചൊവ്വാഴ്ച 69 പേരുടെ സ്രവ പരിശോധന നടന്നപ്പോൾ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പേഴുംമൂട്, കള്ളോട് വാർഡുകളിലായി ആറുപേർക്ക് വീതവും, തച്ചൻകോട്, പരുത്തിപ്പള്ളി വാർഡുകളിലായി നാലുപേർക്ക് വീതവുമാണ് രോഗം കണ്ടെത്തിയത്. അടുത്തടുത്ത പ്രദേശങ്ങളായ കള്ളോട്, പേഴുംമൂട് ഭാഗങ്ങളിൽ ഒരു വീട്ടിൽ തന്നെ മൂന്നിലധികം പേർക്കാണ് രോഗം. ഇതിൽ ഒരു വീട്ടിൽ നാലര വയസ്സുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. ഇവരുടെയൊക്കെ സമ്പർക്കപട്ടിക തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. രോഗവ്യാപനം കൂടുന്നതിനാൽ പഞ്ചായത്താകെ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ്. പൂവച്ചൽ പഞ്ചായത്തിൽ നടന്ന പരിശോധനയിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉണ്ടപ്പാറയിൽ രണ്ടു പേർക്കും, കാപ്പിക്കാട്, ചായ്ക്കുളം, മുതിയാവിള എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ എട്ട് വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണും ചായ്ക്കുളം ക്ലസ്​റ്ററുമാണ്. പഞ്ചായത്തിൽ രോഗവ്യാപനം കുറയുകയാണ്. ബുധനാഴ്ച വീരണകാവ് ആശുപത്രിയിൽ 50 പേരുടെ പരിശോധന നടക്കും. രോഗവ്യാപനം കുറയുന്ന കള്ളിക്കാട് പഞ്ചായത്തിൽ ചൊവ്വാഴ്ച 92 പേരുടെ പരിശോധന നടത്തിയപ്പോൾ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാളിപാറ രണ്ടുപേർക്കും തേവൻകോട് ഒരാൾക്കുമാണ് പോസിറ്റീവായത്. നിലവിൽ പഞ്ചായത്താകെ അടച്ചിട്ടിരിക്കുകയാണ്. കാട്ടാക്കട പഞ്ചായത്തിൽ പ്ലാവൂരിൽ ഒരാൾക്ക് മാത്രമാണ് പരിശോധനയിൽ പോസിറ്റീവായത്. ഇവിടെ 47 പേരാണ് ചികിത്സയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.