തമിഴ്നാട്ടിൽ കോവിഡ് രോഗബാധിതർ 1.7 ലക്ഷം; സമൂഹവ്യാപനമില്ലെന്ന് മന്ത്രി

നാഗർകോവിൽ: തമിഴ്നാട്ടിൽ ഇതുവരെ 170693 പേർക്ക് കോവിഡ്-19 രോഗം ബാധിച്ചെങ്കിലും സംസ്​ഥാനം സമൂഹ വ്യാപനത്തിലേക്ക്​ കടന്നിട്ടില്ലെന്ന് മന്ത്രി ഡോ. സി. വിജയഭാസ്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കന്യാകുമാരി ജില്ലയിൽ കോവിഡ് രോഗ സ്​ഥിതിഗതികൾ വിലയിരുത്താൻ വന്നതായിരുന്നു മന്ത്രി. 18 ലക്ഷത്തിൽപരം പരിശോധനകളാണ് തമിഴ്നാട്ടിൽ നടന്നത്. 113856 പേർക്ക് രോഗം ഭേദമായി. കന്യാകുമാരി ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് കൂടാതെ, ഏഴ് സ്​ഥലങ്ങളിൽ കോവിഡ് കെയർ സൻെററുകൾ സ്​ഥാപിച്ചിട്ടുണ്ട്. ഇതിൽ തക്കല സർക്കാർ ആശു​പത്രി, കോട്ടാർ ആയുർവേദ മെഡിക്കൽ കോളജ്, കാരക്കോണം എൻജിനീയറിങ്​, പോളിടെക്നിക്​ കോളജുകൾ, ബെൽഫീഡ്, കുളച്ചൽ സൻെറ്​ മേരീസ്​ സ്​കൂളുകൾ എന്നിവ ഉൾപ്പെടും. കോവിഡ്കെയറിലെ രോഗികൾക്ക് ഭക്ഷണം നൽകാൻ ഹോട്ടൽ ഉടമകളുമായി മന്ത്രി സംസാരിച്ചു. ഗർഭിണികൾക്കായി പ്രത്യേക പരിശോധനാ സംവിധാനമാണ് ജില്ലയിൽ നടപ്പാക്കുന്നത്. പൊതുജനസഹകരണമാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. അവലോകനയോഗത്തിൽ മന്ത്രി കടമ്പൂർരാജു, ഡൽഹി പ്രതിനിധി ദളവായ്സുന്ദരം, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്​ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.