നിയമലംഘനം: 169 കേസുകൾ, 154 പേരെ അറസ്​റ്റ്​ ചെയ്തു

തിരുവനന്തപുരം: കോവിഡ് ലോക്​ഡൗണുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് റൂറൽ ജില്ലയിൽ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ചൊവ്വാഴ്ച 169 കേസുകൾ രജിസ്​റ്റർ ചെയ്തതായി റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ അറിയിച്ചു. നിയമലംഘനം നടത്തിയ 154 പേരെ അറസ്​റ്റ്​ ചെയ്തു. അനാവശ്യയാത്രകൾ നടത്തിയ 19 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്രചെയ്ത 263 പേർക്കെതിരെ ഐ.പി.സി സെക്ഷൻ 290 പ്രകാരം പെറ്റി​േക്കസ് രജിസ്​റ്റർ ചെയ്തു. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ-തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിള ചെക്കിങ്​ പോയൻറിൽ നടത്തിയ പരിശോധനയിൽ ചികിത്സ ആവശ്യമുള്ളവരെ ഹോസ്പിറ്റൽ/ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്കും മറ്റുള്ളവരെ വീടുകളിൽ ക്വാറൻറീനിലാവുന്നതിനും നിർദേശിച്ച് അയച്ചു. ചൊവ്വാഴ്ച അതിർത്തി വഴി 75 പുരുഷന്മാരും 19 സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടെ 106 പേർ കേരളത്തിലേക്ക് വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.