Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTനിയമലംഘനം: 169 കേസുകൾ, 154 പേരെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് റൂറൽ ജില്ലയിൽ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ചൊവ്വാഴ്ച 169 കേസുകൾ രജിസ്റ്റർ ചെയ്തതായി റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ അറിയിച്ചു. നിയമലംഘനം നടത്തിയ 154 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യയാത്രകൾ നടത്തിയ 19 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്രചെയ്ത 263 പേർക്കെതിരെ ഐ.പി.സി സെക്ഷൻ 290 പ്രകാരം പെറ്റിേക്കസ് രജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ-തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിള ചെക്കിങ് പോയൻറിൽ നടത്തിയ പരിശോധനയിൽ ചികിത്സ ആവശ്യമുള്ളവരെ ഹോസ്പിറ്റൽ/ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്കും മറ്റുള്ളവരെ വീടുകളിൽ ക്വാറൻറീനിലാവുന്നതിനും നിർദേശിച്ച് അയച്ചു. ചൊവ്വാഴ്ച അതിർത്തി വഴി 75 പുരുഷന്മാരും 19 സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടെ 106 പേർ കേരളത്തിലേക്ക് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story