ദേശീയ പ്രക്ഷോഭം: 1500 കേന്ദ്രങ്ങളിൽ കൃഷിക്കാരും കുടുംബാംഗങ്ങളും അണിനിരന്നു

കൊല്ലം: സേവ് ഇന്ത്യാ ദിനത്തിൻെറ ഭാഗമായി ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്​റ്റ്​ ഒമ്പതിന് അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ കേരള കർഷകസംഘം ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ കൃഷിക്കാരും കുടുംബാംഗങ്ങളും വീടുകളിലും ഓഫിസുകളിലും കൊടിയും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചു. പുനലൂരിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ടൈറ്റസ് സെബാസ്​റ്റ്യൻ നേതൃത്വം നൽകി. കടപ്പാക്കടയിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ.എസ്. പ്രസന്നകുമാർ, കുണ്ടറയിൽ ജില്ല സെക്രട്ടറി സി. ബാൾഡുവിൻ, പത്തനാപുരത്ത് ജില്ല പ്രസിഡൻറ് ബിജു കെ. മാത്യു, അഞ്ചാലുംമൂട്ടിൽ ജില്ല ട്രഷറർ വി.കെ. അനിരുദ്ധൻ, അഞ്ചലിൽ വി.എസ്. സതീഷ്, ശാസ്താംകോട്ടയിൽ കെ.എൻ. ശാന്തിനി, മൈനാഗപ്പള്ളിയിൽ എസ്. സത്യൻ, കരുനാഗപ്പള്ളിയിൽ ജയപ്രകാശ്, ചവറയിൽ ജി. വിക്രമക്കുറുപ്പ്, ചാത്തന്നൂരിൽ ശ്രീകുമാർ, കടയ്ക്കലിൽ പ്രഫ. ശിവദാസൻപിള്ള, കുന്നിക്കോട് രാജഗോപാൽ, കൊല്ലത്ത് എം. മുകേഷ് എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രധാന തന്ത്രിയായത് അപലപനീയം -ജനകീയ അവകാശസമിതി (ചിത്രം) കൊല്ലം: പ്രധാന തന്ത്രിയായി ഇന്ത്യൻ പ്രധാനമന്ത്രി മാറിയത് അപലപനീയമാണെന്ന് ജനകീയ അവകാശസമിതി (ജാസ്​) സംസ്​ഥാന കമ്മിറ്റി സംഘടിപ്പിച്ച മുസ്​ലിം സൗഹൃദ മതേതര നേതൃസമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഒരു ക്ഷേത്രത്തിൻെറ ശിലപാകിയത് മതേതരത്വത്തിന് നേരേയുള്ള വെല്ലുവിളിയാണ്. മതേത്വരത്വത്തിനും ബഹുസ്വരതക്കും ഭീഷണിയായി മാറുന്ന കേന്ദ്രസർക്കാറിൻെറ നിലപാടുകളും ചെയ്തികളും രാജ്യത്തെ പിന്നോട്ടു തള്ളും. ഇത്തരം സാഹചര്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉൾപ്പെടെ മതേതരകക്ഷികൾ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജനകീയ അവകാശസമിതി രക്ഷാധികാരിയും കെ.ഡി.എഫ് സംസ്​ഥാന പ്രസിഡൻറുമായ പി. രാമഭദ്രൻ അധ്യക്ഷതവഹിച്ചു. എ. യൂനുസ്​ കുഞ്ഞ്, കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവി, ഡോ.പി.എ. മുഹമ്മദ്കുഞ്ഞ് സഖാഫി, എസ്​. പ്രഹ്ലാദൻ, മണക്കാട് നജിമുദ്ദീൻ, എം.എ. സമദ്, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, മൈലക്കാട് ഷാ, എസ്​. അബ്​ദുൽ ബാരി, സുശീല മോഹനൻ, എ. റഹിംകുട്ടി, കെ. ഗോപാലകൃഷ്ണൻ, എസ്​. നാസറുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.