അതിര്‍ത്തിയില്‍ കോവിഡ് രോഗികള്‍ കൂടുന്നു പാറശ്ശാല പഞ്ചായത്തിനെ കണ്ടൈയ്​ന്‍മെൻറ്​ സോണാക്കി ആറ്​ വാര്‍ഡുകളിലായി പന്ത്രണ്ട്​ രോഗികള്‍; 150 പേര്‍ നിരീക്ഷണത്തില്‍

അതിര്‍ത്തിയില്‍ കോവിഡ് രോഗികള്‍ കൂടുന്നു പാറശ്ശാല പഞ്ചായത്തിനെ കണ്ടൈയ്​ന്‍മൻെറ്​ സോണാക്കി ആറ്​ വാര്‍ഡുകളിലായി പന്ത്രണ്ട്​ രോഗികള്‍; 150 പേര്‍ നിരീക്ഷണത്തില്‍ പാറശ്ശാല: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശ്ശാല പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ കൂടുന്നു. നിലവില്‍ ആറ്​ വാര്‍ഡുകളിലായി 12 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് പാറശ്ശാല പഞ്ചായത്തിനെ കണ്ടൈയ്​ന്‍മൻെറ്​ സോണാക്കി കലക്ടര്‍ പ്രഖ്യാപിച്ചു. ഇഞ്ചിവിള വാര്‍ഡില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്കും, മറ്റൊരു വീട്ടിലെ 68കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നടുത്തോട്ടം വാര്‍ഡില്‍ രണ്ട്​, നെടുവന്‍വിള ഒന്ന്, അയിങ്കമാം രണ്ട്​, പെരുവിള ഒന്ന്, പവതിയാന്‍വിള ഒന്ന് എന്നിങ്ങനെയാണ് രോഗികള്‍. ഇഞ്ചിവിളയിലെ രോഗികളില്‍നിന്നും എഴുപതോളം പേരുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. പാറശ്ശാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിക്കും രണ്ടു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍, ആശുപത്രികളില്‍ എത്തിയവരുടെ വിവരം ശേഖരിച്ച്​ നിരീക്ഷണത്തിലാക്കി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ പതിനൊന്നു വരെ പ്രവര്‍ത്തിക്കും. മറ്റുകടകള്‍ തുറക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.