Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTഅതിര്‍ത്തിയില്‍ കോവിഡ് രോഗികള്‍ കൂടുന്നു പാറശ്ശാല പഞ്ചായത്തിനെ കണ്ടൈയ്ന്‍മെൻറ് സോണാക്കി ആറ് വാര്‍ഡുകളിലായി പന്ത്രണ്ട് രോഗികള്‍; 150 പേര്‍ നിരീക്ഷണത്തില്‍
text_fieldsbookmark_border
അതിര്‍ത്തിയില്‍ കോവിഡ് രോഗികള്‍ കൂടുന്നു പാറശ്ശാല പഞ്ചായത്തിനെ കണ്ടൈയ്ന്മൻെറ് സോണാക്കി ആറ് വാര്‍ഡുകളിലായി പന്ത്രണ്ട് രോഗികള്‍; 150 പേര്‍ നിരീക്ഷണത്തില്‍ പാറശ്ശാല: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശ്ശാല പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ കൂടുന്നു. നിലവില്‍ ആറ് വാര്‍ഡുകളിലായി 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് പാറശ്ശാല പഞ്ചായത്തിനെ കണ്ടൈയ്ന്മൻെറ് സോണാക്കി കലക്ടര്‍ പ്രഖ്യാപിച്ചു. ഇഞ്ചിവിള വാര്‍ഡില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്കും, മറ്റൊരു വീട്ടിലെ 68കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നടുത്തോട്ടം വാര്‍ഡില്‍ രണ്ട്, നെടുവന്‍വിള ഒന്ന്, അയിങ്കമാം രണ്ട്, പെരുവിള ഒന്ന്, പവതിയാന്‍വിള ഒന്ന് എന്നിങ്ങനെയാണ് രോഗികള്‍. ഇഞ്ചിവിളയിലെ രോഗികളില്‍നിന്നും എഴുപതോളം പേരുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. പാറശ്ശാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിക്കും രണ്ടു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍, ആശുപത്രികളില്‍ എത്തിയവരുടെ വിവരം ശേഖരിച്ച് നിരീക്ഷണത്തിലാക്കി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ പതിനൊന്നു വരെ പ്രവര്‍ത്തിക്കും. മറ്റുകടകള്‍ തുറക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story