ബ്ലോക്ക് പഞ്ചായത്തി​ൽ 15 പേര്‍ക്കുകൂടി കോവിഡ് രോഗം കണ്ടെത്തി; ഇതുവരെ 2277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചിറയിന്‍കീഴ്: ബ്ലോക്ക് പഞ്ചായത്തി​ൽ 15 പേര്‍ക്കുകൂടി കോവിഡ് രോഗം കണ്ടെത്തി. ഇതുവരെ 2277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പെരുമാതുറയില്‍ 50 പേരുടെ ആൻറിജന്‍ പരിശോധനയില്‍ നാലുപേര്‍ക്കും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ 52 പേരുടെ ആൻറിജന്‍ പരിശോധനയില്‍ 11 പേര്‍ക്കും ബുധനാഴ്ച രോഗമുള്ളതായി കണ്ടെത്തി. ചിറയിന്‍കീഴ് പഞ്ചായത്തിലെ ആറുപേര്‍ക്കും അഴൂരിലെ മൂന്ന്​ പേര്‍ക്കും കടയ്ക്കാവൂരിലെ നാലുപേര്‍ക്കും കിഴുവിലത്തെ രണ്ട്​ പേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്തി​ൻെറ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലുമായി 14217 ആൻറിജന്‍ ടെസ്​റ്റും 2152 ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ ഉള്‍പ്പെടെ 16369 പേരെ കോവിഡ് പരിശോധന നടത്തിയതില്‍ 2277 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തി. ഇതില്‍ 1872 പേര്‍ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന്​ രോഗമുക്തരായി. 405 പേരാണ് രോഗബാധിതരായി നിലവിലുള്ളത്. 215 പേര്‍ ഹോം ഐ​െസാലേഷനിലും 31 പേര്‍ ഹോസ്പിറ്റല്‍ ഐ​െസാലേഷനിലും 159 പേര്‍ സി.എഫ്.എല്‍.ടി.സികളിലുമാണ്. അഞ്ചുതെങ്ങില്‍ 836 രോഗബാധിതരില്‍ ഒരാളും ചിറയിന്‍കീഴില്‍ 471 രോഗബാധിതരില്‍ 102 പേരും കടയ്ക്കാവൂരില്‍ 270 രോഗബാധിതരില്‍ 49 പേരും മുദാക്കലില്‍ 243 രോഗബാധിതരില്‍ 47 പേരും കിഴുവിലത്ത് 259 രോഗബാധിതരില്‍ 97 പേരും വക്കത്ത് 187 രോഗബാധിതരില്‍ 98 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്​. കോവിഡ് 19 താലൂക്ക്തല നോഡല്‍ ഓഫിസര്‍ ഡോ.രാമകൃഷ്ണ ബാബുവി​ൻെറ നേതൃത്വത്തില്‍ ഡോ.എന്‍.എസ്.സിജു, ഡോ.അശ്വനി രാജ്, ഡോ.എസ്.സരിത, ഡോ.ഭാഗ്യലക്ഷ്മി, ഡോ.കീപക്, ഡോ.മഹേഷ്, ഡോ.വീണ, ഡോ.ആര്‍ദ്ര, ഡോ. തസ്‌നി, ഡോ.രമ്യകൃഷ്ണന്‍ എന്നിവരാണ് കോവിഡ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.