Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 11:58 PM GMT Updated On
date_range 21 Oct 2020 11:58 PM GMTബ്ലോക്ക് പഞ്ചായത്തിൽ 15 പേര്‍ക്കുകൂടി കോവിഡ് രോഗം കണ്ടെത്തി; ഇതുവരെ 2277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsbookmark_border
ചിറയിന്‍കീഴ്: ബ്ലോക്ക് പഞ്ചായത്തിൽ 15 പേര്‍ക്കുകൂടി കോവിഡ് രോഗം കണ്ടെത്തി. ഇതുവരെ 2277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പെരുമാതുറയില്‍ 50 പേരുടെ ആൻറിജന്‍ പരിശോധനയില്‍ നാലുപേര്‍ക്കും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ 52 പേരുടെ ആൻറിജന്‍ പരിശോധനയില്‍ 11 പേര്‍ക്കും ബുധനാഴ്ച രോഗമുള്ളതായി കണ്ടെത്തി. ചിറയിന്‍കീഴ് പഞ്ചായത്തിലെ ആറുപേര്‍ക്കും അഴൂരിലെ മൂന്ന് പേര്‍ക്കും കടയ്ക്കാവൂരിലെ നാലുപേര്‍ക്കും കിഴുവിലത്തെ രണ്ട് പേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്തിൻെറ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലുമായി 14217 ആൻറിജന്‍ ടെസ്റ്റും 2152 ആര്.ടി.പി.സി.ആര് ടെസ്റ്റ് ഉള്‍പ്പെടെ 16369 പേരെ കോവിഡ് പരിശോധന നടത്തിയതില്‍ 2277 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തി. ഇതില്‍ 1872 പേര് വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് രോഗമുക്തരായി. 405 പേരാണ് രോഗബാധിതരായി നിലവിലുള്ളത്. 215 പേര് ഹോം ഐെസാലേഷനിലും 31 പേര് ഹോസ്പിറ്റല്‍ ഐെസാലേഷനിലും 159 പേര് സി.എഫ്.എല്‍.ടി.സികളിലുമാണ്. അഞ്ചുതെങ്ങില്‍ 836 രോഗബാധിതരില്‍ ഒരാളും ചിറയിന്‍കീഴില്‍ 471 രോഗബാധിതരില്‍ 102 പേരും കടയ്ക്കാവൂരില്‍ 270 രോഗബാധിതരില്‍ 49 പേരും മുദാക്കലില്‍ 243 രോഗബാധിതരില്‍ 47 പേരും കിഴുവിലത്ത് 259 രോഗബാധിതരില്‍ 97 പേരും വക്കത്ത് 187 രോഗബാധിതരില്‍ 98 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് 19 താലൂക്ക്തല നോഡല്‍ ഓഫിസര്‍ ഡോ.രാമകൃഷ്ണ ബാബുവിൻെറ നേതൃത്വത്തില്‍ ഡോ.എന്‍.എസ്.സിജു, ഡോ.അശ്വനി രാജ്, ഡോ.എസ്.സരിത, ഡോ.ഭാഗ്യലക്ഷ്മി, ഡോ.കീപക്, ഡോ.മഹേഷ്, ഡോ.വീണ, ഡോ.ആര്‍ദ്ര, ഡോ. തസ്നി, ഡോ.രമ്യകൃഷ്ണന് എന്നിവരാണ് കോവിഡ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story