കോവിഡ്: കിളിമാനൂരിൽ 15 പേർക്ക് പോസിറ്റിവ്

കിളിമാനൂർ: രണ്ട്​ കുടുംബങ്ങളിലെ ഒമ്പത് പേരടക്കം നാലു പഞ്ചായത്തുകളിലായി 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ പഞ്ചായത്തുകളിലായാണ് രോഗികൾ. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 10ാം വാർഡായ പാപ്പാല വെട്ടിയിട്ടുകോണത്ത് ഒരു കുടുബത്തിലെ 42 വയസ്സുള്ള ഗൃഹനാഥൻ, 39 വയസ്സുള്ള ഭാര്യ, 19, 14 വയസ്സ്​​ വീതമുള്ള രണ്ട് ആൺമക്കൾ, 12 വയസ്സുള്ള മകൾ എന്നിവർക്കും ഒന്നാം വാർഡായ തട്ടത്തുമല ലക്ഷംവീട് കോളനിയിൽ 65, 39 വീതം വയസ്സുള്ള രണ്ട് സ്ത്രീകൾക്കും 13ാം വാർഡ് ഊമൺപള്ളിക്കരയിൽ 24 വയസ്സുകാരനും രോഗം സ്ഥിരീകരിച്ചു. കിളിമാനൂർ പഞ്ചായത്തിലെ എട്ടാം വാർഡ് മലയാമഠത്ത് ഒരു കുടുംബത്തിലെ 62 വയസ്സുള്ള ഗൃഹനാഥൻ, 52 വയസ്സുള്ള ഭാര്യ, 17 വയസ്സുള്ള മകൻ, 12 വയസ്സുള്ള മകൾ അടക്കം നാലുപേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് 30 വയസ്സുകാരനും 29 വയസ്സുകാരിക്കും നഗരൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ ചെമ്മരത്തുമുക്കിൽ 44 വയസ്സുള്ള സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് ആരോഗ്യ വകുപ്പി​ൻെറ കണക്കുകൂട്ടൽ. ആരിൽനിന്നും രോഗം പകരാമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്ന് ബി. സത്യൻ എം.എൽ.എ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.