പാപ്പനംകോട് എസ്​റ്റേറ്റ്​ വാർഡിൽ 13 പേർക്കുകൂടി കോവിഡ്​

നേമം: പാപ്പനംകോട് എസ്​റ്റേറ്റ് വാർഡിൽ ആരോഗ്യവകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. 70 പേരിൽ നടത്തിയ പരിശോധനയിൽ 13 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ എസ്​റ്റേറ്റ് വാർഡിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50 ആയി. വാർഡിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നേമം പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.