രണ്ടാംദിനം 123 പത്രികകൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ നാമനിർദേശ പത്രിക സമർപ്പണം തുടരുന്നു. പത്രിക സ്വീകരണത്തി​ൻെറ രണ്ടാംദിനം ആകെ 123 പത്രികകൾ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ലഭിച്ചു. തിരുവനന്തപുരം കോർപറേഷനിലാണ് ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് (85 എണ്ണം). വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 33 സ്ഥാനാർഥികൾ പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും ജില്ല പഞ്ചായത്തിൽ ഒന്നും പത്രികകൾ ലഭിച്ചു. പത്രിക സമർപ്പണത്തി​ൻെറ ആദ്യ ദിവസം നാല്​ പത്രികകളാണ്​ ജില്ലയിൽ ലഭിച്ചത്. ഇതോടെ ആകെ പത്രികകളുടെ എണ്ണം 127 ആയി. ഈമാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്. 20ന് സൂക്ഷ്മ പരിശോധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.