ഇന്ന് ഉച്ചക്ക് 12 മുതൽ മത്സ്യബന്ധനത്തിന് അനുമതി

കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് 12 മുതൽ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി നൽകി. ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി. ഞായറാഴ്ച അവധിയായിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ബീച്ചിൽ തുറക്കുന്ന കൗണ്ടറിൽ രജിസ്​റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് ഹാർബറിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ അറിയിച്ചു. അതേസമയം, വീടുകളിലെത്തി മത്സ്യവില്‍പന നടത്തുന്നത് അനുവദിക്കില്ലെന്ന് കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് നിയന്ത്രണം. രജിസ്​റ്റര്‍ ചെയ്യാതെ ഒരാളെയും കടലില്‍ പോകാന്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോര്‍ട്ടലുകളില്‍ രജിസ്​റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.