കോവിഡ് സ്ഥിരീകരിച്ച യുവാവി​െൻറ സമ്പർക്കപ്പട്ടികയിൽ 12 പേരുടെ ആദ്യ ഫലം പോസിറ്റിവ്

കോവിഡ് സ്ഥിരീകരിച്ച യുവാവി​ൻെറ സമ്പർക്കപ്പട്ടികയിൽ 12 പേരുടെ ആദ്യ ഫലം പോസിറ്റിവ് കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴയ്ക്കാട് ആലമുക്ക് വള്ളിപ്പാറയിൽ കോവിഡ് -19 സ്ഥിരീകരിച്ച യുവാവി​ൻെറ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നതിൽ 12 പേരുടെ ആദ്യ ഫലം പോസിറ്റിവ്. 62 പേരുടെ സ്രവപരിശോധന പൂർത്തിയായപ്പോഴാണിത്. ബാക്കിയുള്ള 28 പേരുടെ പരിശോധന ചൊവ്വാഴ്ച നടക്കും. ഒരു ഡസൻ ആളുകളുടെ ആദ്യ പരിശോധനാ ഫലം പോസിറ്റിവ് ആയതോടെ പ്രദേശത്ത് കൂടുതൽ പരിശോധനകളും നിയന്ത്രണങ്ങളും വേണ്ടിവരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ പറഞ്ഞു. ആരോഗ്യവകുപ്പ്, ​െപാലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവരുടെ അടിയന്തരയോഗത്തിന് തീരുമാനിച്ചിട്ടുണ്ട്. തുടർന്നായിരിക്കും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുക. നിലവിൽ രോഗിയുടെ വീടിരിക്കുന്നതിന് 500 മീറ്റർ ചുറ്റളവ് മാത്രമാണ് സെമിക​െണ്ടയ്​ൻമൻെറ് സോണാക്കിയത്. 23 വാർഡുകളുള്ള പഞ്ചായത്തിലെ ആലമുക്ക്, കുഴയ്ക്കാട്, പുളിങ്കോട് വാർഡുകളിലായി വരുന്നതാണീ പ്രദേശം. ഇതിനിടെ പഞ്ചായത്തി​ൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ ജനപ്രതിനിധികളെയും മറ്റു രാഷ്​ട്രീയ കക്ഷികളെയും ഒഴിവാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൂവച്ചലില്‍ ആദ്യപരിശോധനയില്‍ 12 പേര്‍ക്ക് കോവിഡ് പോസിറ്റിവായതിനാല്‍ അടുത്ത പരിശോധനഫലം കൂടി ലഭിച്ചശേഷമേ വ്യക്തമാകുകയുള്ളൂ. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതിനുള്ള യോഗവും ചേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.