എം. സലിം കൺസ്യൂമർഫെഡ് എം.ഡി

തിരുവനന്തപുരം: കൺസ്യൂമർഫെഡ് മാനേജിങ്​ ഡയറക്ടറായി വ്യവസായ വകുപ്പ് റിട്ട.അഡീഷനൽ ഡയറക്ടർ എം. സലിം ചുമതലയേറ്റു. കേരള നോളജ് എക്കണോമി മിഷൻ സ്​റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്റ് യൂനിറ്റ് ഹെഡായി പ്രവർത്തിച്ചുവരികയായിരുന്നു. വ്യവസായം, തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രിമാരുടെ അഡീഷനൽ ​ൈപ്രവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്​ ബിരുദം നേടിയശേഷം വ്യവസായ വകുപ്പിൽ ടെക്നിക്കൽ ഓഫിസറായാണ്​ ജോലിയിൽ പ്രവേശിച്ചത്​. കൊല്ലം തൃക്കരുവ കണ്ണമത്ത് സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.