തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്ത വായ്പകൾക്ക് കാർഷിക കടാശ്വാസ കമീഷൻ മുഖേന ഇളവിനായി അപേക്ഷിക്കാനുള്ള തീയതി രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിൽ കർഷകർക്ക് 2014 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2018 ആഗസ്റ്റ് 31 വരെയും സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകൾക്ക് കർഷക കടാശ്വാസ കമീഷൻ മുഖേന പരമാവധി രണ്ടുലക്ഷം രൂപ വരെയായിരുന്നു നിലവിൽ കടാശ്വാസം അനുവദിച്ചിരുന്നത്. മേൽതീയതികൾ യഥാക്രമം രണ്ട് വർഷത്തേക്ക് കൂടി നീട്ടിയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയുമുള്ള വായ്പകൾക്ക് കടാശ്വാസകമീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.