മിൽമ: അഡ്​മിനിസ്​ട്രേറ്റർമാർക്ക്​ വോട്ടവകാശം; ഓർഡിനൻസ്​ ഇറക്കും

തിരുവനന്തപുരം: മേഖല ക്ഷീരോൽപാദക യൂനിയനിൽ (മിൽമ) അഡ്​മിനിസ്​ട്രേറ്റർക്കും വോട്ടവകാശം അനുവദിക്കുന്നതിന്​ ഓർഡിനൻസ്​ പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത്​ ഗവർണർക്ക്​ സമർപ്പിക്കും. നിലവിൽ പല അഡ്​മിനിസ്​ട്രേറ്റർമാരും വോട്ട്​ ചെയ്തിട്ടുണ്ട്​. അത്​ സാധൂകരിക്കാൻ കൂടി ഓർഡിനൻസ്​ ലക്ഷ്യമിടുന്നു. മേഖല യൂനിയനില്‍ ആനന്ദ് മാതൃകാ ക്ഷീരോല്‍പാദന സഹകരണ സംഘത്തിന്‍റെ പ്രസിഡന്റിനാണ് വോട്ടവകാശമുള്ളത്. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും പ്രസിഡന്‍റിന്​ മാത്രമാണ് അവകാശം. ഈ വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ പ്രസിഡന്‍റ്​ ഇല്ലാത്ത അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയോ ഭരണം നിയന്ത്രിക്കുന്ന സംഘങ്ങള്‍ക്ക് വോട്ടവകാശം ഇല്ലാത്ത സാഹചര്യമുണ്ടായി. കേന്ദ്ര നിയമപ്രകാരവും സഹകരണ തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക്​ ലഭിക്കുന്ന അവകാശമാണ് അപ്പെക്‌സ് സ്ഥാപനത്തിലേക്കുള്ള വോട്ടവകാശം. അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിനുകീഴിലായത് കൊണ്ടുമാത്രം പ്രാഥമിക അവകാശം നിഷേധിക്കാന്‍ പാടില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ്​. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി നിശ്ചയിക്കുന്ന പ്രതിനിധിക്കോ വോട്ടവകാശം ലഭ്യമാക്കുന്ന വിധമാണ്​ ഭേദഗതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.