tvd saji 22 saji 37 tvm തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം മാതാപുരം റയോൺ ഭവനിൽ എസ്.ജെ. സജി (37) ആണ് മരിച്ചത്. സജി തൊഴിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് മരണകാരണമെന്നും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ സജി 2021 സെപ്റ്റംബറിന് ശേഷം ജോലിക്കെത്തിയിരുന്നില്ലെന്നും നെയ്യാറ്റിൻകര സി.ഐ അറിയിച്ചു. ചികിത്സയിലായിരുന്നതിനാലാണ് ജോലിക്ക് ഹാജരാകാത്തതെന്നും ഇക്കാലയളവ് അവധിയായി പരിഗണിക്കണമെന്ന് സജി നിവേദനം നൽകിയിരുന്നുവത്രെ. കഴിഞ്ഞ ആറ് മാസമായി സജിക്ക് ശമ്പളമില്ലായിരുന്നു. പുതിയവീട് വെക്കാനെടുത്ത വായ്‌പയും കുടിശ്ശികയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ബാങ്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നതായും കുടുംബം പറയുന്നു. എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗവും കിസാൻ ജനത ജില്ല പ്രസിഡന്റുമായ എൽ.ആർ. സുധർശനകുമാറാണ് സജിയുടെ പിതാവ്. മാതാവ്: ജയകുമാരി. ഭാര്യ: എം.എസ്. ആഷ. മകൻ: റയാൻ. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.