യുവതി കിണറ്റിൽ വീണ് മരിച്ചു

വർക്കല: യുവതി കിണറ്റിൽവീണ് മരിച്ചു. ഇടവ പാറയിൽ സബർമതി ഗുരുമന്ദിരത്തിന് സമീപം അശോക വില്ലയിൽ അശോകൻ നായരുടെയും ശോഭനകുമാരിയുടെയും ഏക മകളായ അഞ്​ജു(26)വാണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യക്ക് ആറരയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് അയിരൂർ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് അഞ്ജുവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. വിവാഹിതയായ അഞ്ജുവിന് ഏഴ് വയസ്സുള്ള മകനുണ്ട്. ഇടവ വെൺകുളം കാട്ടുവിള സ്വദേശി വിജീഷാണ് ഭർത്താവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.