അന്വേഷണം തുടങ്ങി; ഉറവിടം തേടി പൊലീസ്

വർക്കല: തീപിടിച്ചത് വീടിന്‍റെ ഏതുഭാഗത്തുനിന്നാണെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു​. ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്​പെക്ടറേറ്റ് വിഭാഗങ്ങ​ളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന്​ വർക്കല ഡിവൈ.എസ്.പി പി. നിയാസ് പറഞ്ഞു. കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ തീപിടിച്ച ശേഷം അതിൽനിന്ന്​ വീട്ടിലേക്ക് പടർന്നതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കാനുള്ള സാധ്യതകളും പരിശോധിക്കുകയാണ്. താഴത്തെ നിലയിലെ കാർ പോർച്ചിനോട് ചേർന്ന ഹാൾ മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്. ഹാളിൽനിന്ന്​ തൊട്ടടുത്ത രണ്ട് കിടപ്പ്​ മുറികളിലേക്കും അവിടെനിന്ന്​ സ്റ്റെയർകേസ് വഴി മുകൾനിലയിലെ കിടപ്പുമുറി, ഹാൾ എന്നിവിടങ്ങളിലേക്കും തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.