സ്റ്റീഫൻ ജോർജ്​ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി കേരള കോൺഗ്രസ്​ (എം) നേതാവും മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജിനെ നിയമിച്ച്​ സർക്കാർ ഉത്തരവ്​. ബോർഡ്​,​ കോർപറേഷനുകളുടെ വീതംവെപ്പിൽ കേരള കോൺഗ്രസ്​ (എം) ഈ കോർപറേഷന്‍റെ ചെയർമാൻ പദവി ആവശ്യപ്പെടുകയായിരുന്നു. നേര​േത്ത ഐ.എൻ.എല്ലിന്​ അനുവദിച്ച ഈ ചെയർമാൻ പദവിയിൽ ​സംസ്ഥാന പ്രസിഡന്‍റ്​ എ.പി. അബ്​ദുൽ വഹാബ്​ ആയിരുന്നു പ്രവർത്തിച്ചിരുന്നത്​. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത്​ ബോർഡ്​/ കോർപറേഷൻ പദവികളുടെ വീതംവെപ്പിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പദവി ഐ.എൻ.എല്ലിന്​ അനുവദിച്ചില്ല. കോർപറേഷന്‍റെ മാനേജിങ്​ ഡയറക്ടർ പദവിയിൽ സുനിൽ ചാക്കോയെയും ജനറൽ മാനേജർ പദവിയിൽ ജോൺ ജോൺ പറക്കയെയും സർക്കാർ നേര​േത്ത നിയമിച്ചിരുന്നു. കോർപറേഷന്‍റെ ജനറൽ മാനേജർ പദവിയിൽ ബന്ധുവിനെ നിയമിച്ച കേസിൽ ലോകായുക്ത വിധിയെ തുടർന്ന്​​ കെ.ടി. ജലീലിന്​ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ചെയർമാൻ മാറിയതോടെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍റെ മൂന്ന്​ പ്രധാന പദവികളിൽ ഒന്നിൽ പോലും മുസ്​ലിം പ്രാതിനിധ്യമില്ലാതായി. കഴിഞ്ഞ സർക്കാർ കാലത്ത്​ മന്ത്രി കെ.ടി. ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ്​ പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.