കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

വട്ടിയൂർക്കാവ്: കിണറ്റിൽ വീണ വയോധികയെ ഫയർ ​​ഫോഴ്​സ്​ രക്ഷപ്പെടുത്തി. നെട്ടയം കാച്ചാണി പുന്നാംകോണം സ്വദേശി രാധമ്മ (75)യാണ് കിണറ്റിൽ വീണത്. ബുധാഴ്ച ഉച്ചക്ക്​ ഒന്നോടെയാണ്​ സംഭവം. ചെങ്കൽച്ചൂളയിൽ നിന്നെത്തിയ ഫയർ​​ഫോഴ്​സ്​ ഉദ്യോഗസ്ഥർ കിണറ്റിൽ നിന്ന്​ രാധമ്മയെ പുറത്തെത്തിച്ചു. ഫയർഫോഴ്​സിന്‍റെ തന്നെ ആംബുലൻസിൽ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പ്രീ പെയ്ഡ് ആംബുലൻസ് പദ്ധതി തിരുവനന്തപുരം: മെഡിക്കൽ കോളജ് പ്രീ പെയ്ഡ് ആംബുലൻസ് പദ്ധതിയിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ കോളജ് ആശുപത്രിക്ക്​ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ആംബുലൻസ് ഉടമകൾക്ക് അപേക്ഷിക്കാം. അപേക്ഷാ​ഫോറം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ നിന്ന്​ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2022 മാർച്ച് 10 വരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.