കാൽ വെട്ടിയെടുത്തത് കുട്ടികളുടെ മുന്നിലിട്ട്, കൊലപാതകത്തിന് രണ്ടുദിവസം മുമ്പേ പരിശീലനം

പോത്തൻകോട്: ചെമ്പകമംഗലം സ്വദേശി സുധീഷിനെ കല്ലൂരിലെ ബന്ധുവീട്ടിൽ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണത്തോടെ. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വ്യക്തമായ ആസൂത്രണത്തോടെ ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സുധീഷ് താമസിക്കുന്ന കേന്ദ്രത്തിലേക്ക് എത്തിയത്. ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തിയ 11 അംഗ സംഘം വീടിന് 500 മീറ്റർ മാറി വാഹനങ്ങൾ ഒതുക്കിയശേഷം ഒരുമിച്ച് സുധീഷ് ഉള്ള സ്ഥലം ലക്ഷ്യമാക്കി നടവഴിലൂടെ നീങ്ങുകയായിരുന്നു. സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീടിന് 300 മീറ്റർ അകലെ ​െവച്ച് സംഘം നാലായി തിരിയുകയും രക്ഷപ്പെട്ട് പോകാതിരിക്കാൻ നാലിടങ്ങളിൽ ഓരോ സംഘവും നിലയുറപ്പിക്കുകയും ചെയ്​തു. ശേഷമാണ് നാടൻ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്​ടിച്ചത്. സ്ഫോടന ശബ്​ദം കേട്ടതോടെ സമീപത്തെ പറമ്പിൽ ഇരുന്നിരുന്ന സുധീഷ് രക്ഷപ്പെടുന്നതിനിടെ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന അക്രമി സംഘം സുധീഷിന് നേരെ പാഞ്ഞടുത്തു. ആയുധങ്ങളുമായി സുധീഷിനെ തിരഞ്ഞെത്തിയ സംഘം സമീപവാസികളെ ആയുധം കാട്ടി കൊലവിളി നടത്തി ഓരോ വീടും പരിശോധിച്ച ശേഷമാണ് സുധീഷ് ഓടിക്കയറിയ വീട് കണ്ടെത്തുകയും വാതിൽ തകർത്ത് ഉള്ളിൽക്കടന്ന് വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊന്നത്. ഇരുകാലിലും കൈകളിലും നിരവധി വെട്ടുകളുണ്ട്. അക്രമണത്തിനിടെ വേർപെട്ട ഇടതുകാലുമായി മടങ്ങിയ സംഘം 500 മീറ്റർ അകലെ ജങ്​ഷനിൽ എത്തി വലിച്ചെറിയുകയായിരുന്നു. അറസ്​റ്റിലായ രഞ്ജിത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവത്തിന് ശേഷം ഓട്ടോയുമായി വഞ്ചിയൂരിലെ ഭാര്യവീട്ടിലെത്തിയ ഇയാളെ ഓട്ടോയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പ്രത്യേക ഷാഡോ സംഘം കസ്​റ്റഡിയിലെടുത്തത്. ഓട്ടോയുടെ പിറകിൽ രഞ്ജിത്തിൻെറ മൊബൈൽ നമ്പർ എഴുതിയിരുന്നത് സി.സി ടി.വി കാമറയിൽ നിന്നും ​െപാലീസ് ശേഖരിച്ചു. ഈ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണമാണ് രഞ്ജിത്തിനെ കുടുക്കിയത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും ഓട്ടം പോവുക മാത്രമാണ് ചെയ്തതെന്നുമാണ് രഞ്ജിത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് കളവാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി അക്രമിസംഘം ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ അവരോടൊപ്പം ആയുധവുമായി പോകുന്നതും കൃത്യം നടത്തിയശേഷം സംഘത്തോടോപ്പം തിരികെ വന്ന് കൈയിലെ രക്തം പുരണ്ട ആയുധം തിരികെ ഓട്ടോയിൽ വെക്കുന്നതും സംഘത്തെ ഓട്ടോയിൽ കയറ്റി വാഹനം ഓടിച്ചു പോകുന്നതുമെല്ലാം പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ട്. കൃത്യത്തിന് ശേഷം വാവറഅമ്പലം ഭാഗത്തേക്കാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി പൊലീസിൻെറ കസ്​റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആറ്റിങ്ങൽ സംഭവത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞ സുധീഷി​ൻെറ വിവരങ്ങൾ ഗുണ്ടാ സംഘത്തിന് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അ​േന്വഷണം നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.